വിശാലമായ പ്രപഞ്ചത്തിൽ നമ്മുടെ സൗരയൂഥം ഒരു ചെറിയ ഭാഗം മാത്രമാണ്. എന്നാൽ ഈ ചെറിയ ഭാഗത്തുപോലും അത്ഭുതങ്ങളുടെ നിധിയാണ് ഒളിഞ്ഞിരിക്കുന്നത്. അവയിൽ പ്രധാനികളാണ് ഗ്രഹങ്ങൾ. നമ്മുക് ഇന്ന് ഗ്രഹങ്ങളെ പറ്റി പഠിക്കാം
നമ്മുടെ സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളുണ്ട്

Planet Name in English | Planet Name in Malayalam |
---|---|
Mercury | ബുധൻ |
Venus | ശുക്രൻ |
Earth | ഭൂമി |
Mars | ചൊവ്വ |
Jupiter | വ്യാഴം |
Saturn | ശനി |
Uranus | യുറാനസ് |
Neptune | നെപ്റ്റ്യൂൺ |
ബുധൻ
- സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്നതുമായ ഗ്രഹമാണ് ബുധൻ.
- അന്തരീക്ഷമില്ലാത്തതിനാൽ ഉൽക്കകൾ നേരിട്ട് പതിക്കുന്നു.
- വളരെ ചൂടുള്ള ഗ്രഹമാണ്.
ശുക്രൻ
- സൂര്യനിൽ നിന്ന് രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ.
- ഭൂമിയുടെ ‘സിസ്റ്റർ പ്ലാനറ്റ്’ എന്നറിയപ്പെടുന്നു.
- സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹം.
ഭൂമി
- സൗരയൂഥത്തിലെ ജീവന്റെ താണി, നീലഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്നു
- സൂര്യനിൽ നിന്ന് മൂന്നാമത്തെ ഗ്രഹമാണ്
- ജലം, വായു എന്നിവയുടെ സമൃദ്ധമായ സാന്നിധ്യം മൂലം ജീവൻ നിലനിൽക്കാൻ അനുയോജ്യമായ ഗ്രഹമാണിത്
- ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രൻ
ചൊവ്വ

- സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ.
- അതിന്റെ ചുവന്ന നിറം കാരണം ‘ചുവന്ന ഗ്രഹം’ എന്നും അറിയപ്പെടുന്നു.
- ചൊവ്വയുടെ ഉപരിതലത്തിലെ ഇരുമ്പിന്റെ അംശം കാരണമാണ് ഈ ഗ്രഹത്തിന് ചുവന്ന നിറം ലഭിച്ചത്.
- ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹങ്ങളിലൊന്നായ ചൊവ്വ, മനുഷ്യർക്ക് ഭാവിയിൽ വസിക്കാൻ സാധ്യതയുള്ള ഗ്രഹമായി കണക്കാക്കപ്പെടുന്നു.
വ്യാഴം
- സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം.
- അതിന്റെ വലിപ്പം അത്രയേറെയാണ്, മറ്റു എല്ലാ ഗ്രഹങ്ങളെയും ചേർത്താലും വ്യാഴത്തിന്റെ പകുതി വലിപ്പം മാത്രമേ വരൂ.
- പ്രധാനമായും ഹൈഡ്രജനും ഹീലിയവുമാണ് വ്യാഴത്തിന്റെ ഘടന
- 80-ലധികം ഉപഗ്രഹങ്ങൾ വ്യാഴത്തിനുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത് ഗാനിമീഡ് ആണ്. ഇത് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹവുമാണ്.
- വ്യാഴം ഒരു തരത്തിൽ ഭൂമിയുടെ സംരക്ഷകനാണ്. വലിയ ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും തന്റെ ഗുരുത്വാകർഷണ ബലത്തിൽ ആകർഷിച്ച് ഭൂമിയിലേക്ക് പതിക്കുന്നത് തടയുന്നു
ശനി

- സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹമാണ് ശനി.
- തന്റെ സുന്ദരമായ വലയങ്ങളാലാണ് ശനി അറിയപ്പെടുന്നത്.
- വ്യാഴത്തെ പോലെ ശനിയും പ്രധാനമായും ഹൈഡ്രജനും ഹീലിയവുമാണ് കൊണ്ട് നിർമ്മിതമായത്.
യുറാനസ്
- സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണ് യുറാനസ്.
- യുറാനസ് അതിന്റെ അച്ചുതണ്ടിൽ വളരെ ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ഭൂമി തിരിയുന്നത് അതിന്റെ അച്ചുതണ്ടിൽ നേർത്തു നിൽക്കുന്നതുപോലെയാണെങ്കിൽ, യുറാനസ് അതിന്റെ അച്ചുതണ്ടിൽ വശത്തേക്ക് കിടന്നാണ് തിരിയുന്നത്.
- യുറാനസ് പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മീഥെയ്ൻ എന്നീ വാതകങ്ങളാൽ നിർമ്മിതമാണ്.
നെപ്റ്റ്യൂൺ

- സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം
- നെപ്റ്റ്യൂൺ പ്രധാനമായും ഹൈഡ്രജൻ, ഹീലിയം, മീഥെയ്ൻ എന്നീ വാതകങ്ങളാൽ നിർമ്മിതമാണ്.
പ്ലൂട്ടോ – കുള്ളൻ ഗ്രഹം
സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി കണ്ടെത്തിയ ഗ്രഹമായിരുന്നു പ്ലൂട്ടോ. എന്നാൽ 2006-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ‘കുള്ളൻ ഗ്രഹം’ (Dwarf Planet) എന്ന വിഭാഗത്തിലേക്ക് മാറ്റി.
സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?
സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളുണ്ട്.
ഏറ്റവും വലിയ ഗ്രഹം ഏതാണ്?
വ്യാഴമാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം.
ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
ബുധനാണ് സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏതാണ്?
ചൊവ്വയാണ് ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്.
വലയങ്ങളുള്ള ഗ്രഹങ്ങൾ ഏതൊക്കെയാണ്?
ശനിയാണ് വലയങ്ങൾ കൊണ്ട് ഏറ്റവും പ്രശസ്തമായ ഗ്രഹം. എന്നാൽ വ്യാഴം, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്കും വളയങ്ങളുണ്ട്.
പ്ലൂട്ടോ ഇനി ഗ്രഹമായി പരിഗണിക്കപ്പെടുന്നില്ലേ?
2006-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
ഈ ബ്ലോഗ് പോസ്റ്റ് വഴി, സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു