ഇന്ത്യയുടെ ദേശീയപ്രതിജ്ഞ | Pledge in Malayalam | Pdf

ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള കൂറും പൗരന്മാരുടെ ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുന്ന പ്രതിജ്ഞനയാണ് ദേശീയ പ്രതിജ്ഞ. ഇത് വിദ്യാലയങ്ങളിലെ പ്രഭാതചടങ്ങുകളിൽ പ്രത്യേകിച്ച് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ക് ദിനവും അടക്കമുള്ള ആഘോഷങ്ങളിൽ ചൊല്ലാറുണ്ട്.

Pledge in Malayalam

ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും, എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.
ജയ് ഹിന്ദ്.

Pledge in English

India is my country and all Indians are my brothers and sisters.
I love my country and I am proud of its rich and varied heritage.
I shall always strive to be worthy of it.
I shall give my parents, teachers and all elders, respect, and treat everyone with courtesy.
To my country and my people, I pledge my devotion.
In their well being and prosperity alone, lies my happiness.
Jai Hind.

ചരിത്ര പശ്ചാത്തലം

  • ദേശീയ പ്രതിജ്ഞ ആദ്യമായി തെലുങ്ക് ഭാഷയിലാണ് എഴുതപ്പെട്ടത്.
  • 1962-ൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പൈദിമാരി വെങ്കട സുബ്ബറാവു തയ്യാറാക്കിയ ഈ പ്രതിജ്ഞ 1963-ൽ വിശാഖപട്ടണത്തിലെ സ്കൂളുകളിൽ സ്കൂളുകളിൽ വ്യാപകമായി ചൊല്ലി തുടങ്ങി.
  • 1964-ൽ കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി ബാംഗ്ലൂരിൽ ചേർന്ന യോഗത്തിൽ, സമിതി അദ്ധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ എം.സി. ചഗ്ലയുടെ നിർദ്ദേശപ്രകാരം, ഇതിനെ ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ തീരുമാനമായി.
  • 1965-ൽ ജനുവരി 26-ന് ആദ്യമായി റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായാണ് സ്കൂളുകളിൽ ഇത് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here