മലയാളം കരോൾ (Carol) ഗാനങ്ങൾ | Lyrics

ക്രിസ്തുമസ് ആഘോഷമാക്കണ്ടേ ? ഇതാ നിങ്ങൾക്കായി അടിപൊളി കരോൾ ഗാനങ്ങൾ

കണ്ണും കണ്ണും കാത്തിരുന്നു

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രന്‍ പിറക്കുമെന്ന്

കണ്ണും കണ്ണും

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രന്‍ പിറക്കുമെന്ന്

ആകാശ വീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
താരാട്ടു പാടി ഉറക്കീടുവാനായി
മനതാരിൽ നിനച്ചിരുന്നു

ആകാശ വീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
താരാട്ടു പാടി ഉറക്കീടുവാനായി
മനതാരിൽ നിനച്ചിരുന്നു

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം

കണ്ണും കണ്ണും
കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രന്‍ പിറക്കുമെന്ന്

ജീവന്‍റെ പാതയില്‍ കാരുണ്യകനവായ്
കരുണാര്‍ദ്രന്‍ അലിഞ്ഞദിനം
ആലോലംമാട്ടി ലാളിച്ചീടുവാനായ്
കൃപയില്‍ നിറഞ്ഞിരുന്നു

ജീവന്‍റെ പാതയില്‍ കാരുണ്യകനവായ്
കരുണാര്‍ദ്രന്‍ അലിഞ്ഞദിനം
ആലോലംമാട്ടി ലാളിച്ചീടുവാനായ്
കൃപയില്‍ നിറഞ്ഞിരുന്നു

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം

നല്ല നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം

കണ്ണും കണ്ണും

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവപുത്രന്‍ പിറക്കുമെന്ന്

ദൈവപുത്രന്‍ പിറക്കുമെന്ന്…

ദൈവപുത്രന്‍ പിറക്കുമെന്ന്….

പൈതലാം യേശുവേ

പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരേ.
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു.

ലലലാ..ലലലാ..ലലലലലാ..ലലാ…
അഹാ..അഹാ..അഹാഹാ..ഉം…ഉം…

താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍.
താരാട്ടു പാടിയുറക്കീടുവാന്‍
താരാഗണങ്ങളാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍

പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരേ.
നിങ്ങള്‍തന്‍ ഹൃത്തില്‍ യേശു നാഥന്‍ പിറന്നു
ലലലാ..ലലലാ..ലലലലലാ..ലലാ…
അഹാ..അഹാ..അഹാഹാ..ഉം…ഉം…

ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്.
നാഥാധി നാഥനായ് വാഴുമെന്നീശനായ്.
ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍.

പൈതലാം യേശുവേ.
ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ.
ആട്ടിടയര്‍ ഉന്നതരേ.
നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു.
ലലലാ..ലലലാ..ലലലലലാ..ലലാ.
അഹാ..അഹാ..അഹാഹാ..ഉം…ഉം.

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാര്‍ത്തിരുന്നൊരജപാലകർ
ദേവനാദം കേട്ടു ആമോദരായ്

വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ
അന്നു തിങ്കൾ കലപാടി ഗ്ലോറിയ

താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു
തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു
രാജാധിരാജന്റെ പൊൻ‌തിരുമേനി
അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു

വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.
അന്നു തിങ്കൾ കലപാടി ഗ്ലോറിയ.

മന്നവര്‍ മൂവരും ദാവീദിൻ സുതനേ
കണ്ടു വണങ്ങിടുവാൻ
അവര്‍ കാഴ്ച്ചയുമായ് വന്നു
ദേവാദിദേവന്റെ തിരുസന്നിധിയിൽ
അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാര്‍ത്തിരുന്നൊരജപാലകർ
ദേവനാദം കേട്ടു ആമോദരായ്

വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ
അന്നു തിങ്കൾ കലപാടി ഗ്ലോറിയ

ശാന്ത രാത്രി തിരു രാത്രി

ശാന്ത രാത്രി തിരു രാത്രി
പുല്‍കുടിലില്‍ പൂത്തൊരു രാത്രി.
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി.

ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..)

ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചു .(2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും
വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..)

കുന്തിരിക്കത്താല്‍ എഴുതീ.
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍
എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ.)

ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്

ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3)
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് .
എന്നും ആഘോഷം ഉണരുകയായ്

ഹേ.. ദൂരെനിന്നും തങ്കത്തിൽ
സമ്മാനങ്ങൾ കൊണ്ടെത്തി.
രാജാക്കന്മാർ ഒന്നായ് നീളെ
വാഴ്ത്തിപ്പാടി.. യേ.. ഹല്ലേലൂയാ …
എന്നും നിന്നെ ലോകത്തായ്‌
ഉള്ളോരെല്ലാം വാഴ്ത്തുന്നേ
ഇന്നും നിന്റെ സ്നേഹത്താലേ
ധന്യം ധന്യം വാണീടുന്നെ   
രാജാധിരാജനേ എന്റെ മാർഗ്ഗദീപമേ
എൻ ജീവധാരയിൽ ചൈതന്യമാകണേ
ഉൾക്കൂട്ടിലെ പുൽപ്പായയിൽ
കനിവായ് വാഴണേ .

പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരി …
മത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരി
ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ
ഉണ്ണി പിറന്നല്ലോ.. ഉണ്ണി പിറന്നല്ലോ
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് ..
എന്നും ആഘോഷം ഉണരുകയായ്

ദൈവം പിറക്കുന്നു

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍. ഹല്ലേലൂയാ..ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ… (ദൈവം പിറക്കുന്നു.)

പാതിരാവില്‍ മഞ്ഞേറ്റീറനായ്.
പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)
പാടിയാര്‍ക്കൂ വീണ മീട്ടൂ..
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)

പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)

ശാന്തരാത്രി തിരുരാത്രി

ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി…
ഉണ്ണി പിറന്നൂ…ഉണ്ണിയേശുപിറന്നൂ….(3)

ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചൂ..(2)
വീഞ്ഞു പകര്‍ന്ന മണ്ണില്‍ മുങ്ങി
വീണ്ടും മനസ്സുകള്‍ പാടി…
ഉണ്ണി പിറന്നൂ…ഉണ്ണിയേശൂ പിറന്നൂ..(3)

കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശഗീതത്തിന്‍ പൂവിടര്‍ത്തീ..(2)
ദൂരെ നിന്‍ ആയിരം അഴകിന്‍ കൈകള്‍
എന്നും ആശംസകള്‍ തൂകി
ഉണ്ണി പിറന്നൂ…ഉണ്ണി യേശു പീറന്നൂ…(3)

ദൂരെ നിന്നും

ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിൻ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി മൂന്നു രാജാക്കന്മാരെത്തി (ദൂരെ നിന്നും….)

വാനം തെളിഞ്ഞു നിന്നു
ദിവ്യതാരം തിളങ്ങി നിന്നു (2)

മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2)
മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2)
ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി അവർ കാലിത്തൊഴുത്തു കണ്ടു അവർ സ്വർഗീയ ഗാനം കേട്ടു(2)
മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2)
ഇടയന്മാരുമണഞ്ഞല്ലോ (ദൂരെ നിന്നും….)

വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2)
നവ സ്വരമഞ്ജരിയിൽ ഒരു മനസ്സോടെ ദിവ്യതാരം തിളങ്ങി നിന്നു (2)
മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2)
നാഥനെ വാഴ്ത്തി പാടുന്നു വാനം തെളിഞ്ഞു നിന്നു (ദൂരെ നിന്നും….)

What is the Meaning of Carol in Malayalam

LEAVE A REPLY

Please enter your comment!
Please enter your name here